പാനൂര്‍: മരണത്തിനുപോലും കൈവെക്കാനാവാത്ത ജ്വലിക്കുന്ന ഓര്‍മ്മകളുമായി വീരബലിദാനി കൊങ്കച്ചിയിലെ വി.രാജേഷ് സ്വയം സേവക ഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്നു. പാട്യം-കൊങ്കച്ചി മേഖലയില്‍ സംഘ പ്രവര്‍ത്തകര്‍ക്ക് ആശയും ആവേശവുമായിരുന്ന രാജേഷ് മാര്‍ക്സിസ്റ്റ് അക്രമരാഷ്ട്രീയത്തിനെതെരെയുള്ള ധീരോദാത്തമായ ചെറുത്തുനില്പ് വേളയിലാണ് അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞത്. സ്വന്തം ഗ്രാമത്തിനുപുറത്ത് താന്‍ ജീവനുതുല്യം സ്നേഹിക്കുന്ന സ്വയം സേവക സഹോദരങ്ങള്‍ക്ക് ആപത്ത് വന്നണയുന്നുവെന്ന തിരിച്ചറിവില്‍ അവര്‍ക്ക് രക്ഷാകവചമൊരുക്കാന്‍ എല്ലാംമറന്ന് കുതിക്കുമ്പോള്‍ മരണത്തെ പുല്കേണ്ടിവന്ന ആ ധീരയോദ്ധാവിന്റെ പതിനഞ്ചാം ബലിദാന വാര്‍ഷികമാണ് ഇന്ന്. ശ്രദ്ധാഞ്ജലി ചടങ്ങുകളുടെ ഭാഗമായി ഇന്ന് കാലത്ത് 7 മണിക്ക് വീട്ടുവളപ്പിലുള്ള ബലികുടീരത്തില്‍ പുഷ്പാര്‍ച്ചനയും സംഘഅധികാരികള്‍ പങ്കെടുക്കുന്ന അനുസ്മരണ സാംഘിക്കും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: