പാനൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ സിബിഐ നല്കിയ ഹര്‍ജി തലശേരി സെഷന്‍സ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നെഞ്ചുവേദനയുണ്ടെന്ന് ആവര്‍ത്തിച്ച് തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയിലായിരുന്ന പി.ജയരാജനെ ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
ജയരാജന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഡോക്ടര്‍മാര്‍ സമര്‍പിച്ച റിപ്പോര്‍ട്ട് കണ്ണൂര്‍ ജയില്‍സുപ്രണ്ട് കോടതിക്ക് കൈമാറിയിട്ടുണ്ട്. ഇതു പ്രകാരമാകും കോടതി കസ്റ്റഡി അപേക്ഷയില്‍ തീരുമാനമെടുക്കുക. പി.ജയരാജനെ ആശുപത്രിയില്‍ നിന്നും ചോദ്യം ചെയ്യാനുളള സാഹചര്യമൊരുക്കാനാണ് സിപിഎം ഇതുവരെ ശ്രമിച്ചത്.
ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് വ്യക്തമായതോടെ പി.ജയരാജനെ കസ്റ്റഡിയില്‍ ലഭിക്കുമെന്നാണ് സിബിഐ പ്രതീക്ഷ. 11ന് പി.ജയരാജന്റെ റിമാന്‍ഡു കാലാവധി അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: