എന്തിനാണ് മെയ്ക്ക് ഇന്‍ ഇന്ത്യയെ പരിഹസിക്കുന്നത്?

Friday 4 March 2016 12:43 am IST

ന്യൂദല്‍ഹി: മെയ്ക്ക് ഇന്‍ ഇന്ത്യയെ പരിഹസിക്കുന്ന രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷത്തെ നേതാക്കളെ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിരൂക്ഷമായി വിമര്‍ശിച്ചു. എന്തിനാണ് മെയ്ക്ക് ഇന്‍ ഇന്ത്യ പോലുള്ളവയെ പരിഹസിക്കുന്നത്. ഇത് രാഷ്ട്രത്തിനു വേണ്ടിയാണ്. അതില്‍ എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ അത് പറയുകയും ചര്‍ച്ച ചെയ്യുകയുമാണ് വേണ്ടത്. മോദി തുറന്നടിച്ചു. 1974ല്‍ ഇന്ദിരാഗാന്ധി പറഞ്ഞു, നാം നമ്മുടെ രാജ്യത്തെ ദുര്‍ബലമായി ചിത്രീകരിക്കരുതെന്ന്. പ്രധാനമന്ത്രി പറഞ്ഞു. ടോയ്‌ലറ്റ് നിര്‍മ്മാണത്തെ കളിയാക്കുകയാണ് കോണ്‍ഗ്രസ്. ഇക്കാര്യം നേരത്തെ ചെയ്തിരുന്നെങ്കില്‍ തന്റെ സര്‍ക്കാരിന് അത് ചെയ്യേണ്ടിവരുമായിരുന്നില്ലല്ലോ. മോദി പറഞ്ഞു. ബംഗഌദേശുമായുള്ള അതിര്‍ത്തി തര്‍ക്കം നാലു പതിറ്റാണ്ടിനു ശേഷം തന്റെ സര്‍ക്കാരാണ് പരിഹരിച്ചത്. ഞങ്ങള്‍ അത് പരിഹരിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ എങ്ങനെ അത് പരിഹരിക്കുമായിരുന്നുവെന്ന് നിങ്ങള്‍ക്ക് ചോദിക്കാം, ഇനി അത് നിങ്ങള്‍ക്കായി മാറ്റിവച്ചതാണെന്നും വേണമെങ്കല്‍ പറയാം. മോദി പറഞ്ഞു. ചില മിടുക്കരായ എംപിമാരെ പ്രസംഗിക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കുന്നില്ല. ചെറിയ പാര്‍ട്ടികളുടെ എംപിമാര്‍ക്ക് പ്രസംഗിക്കാനുള്ള അവസരം പോലും ലഭിക്കുന്നില്ല. നമുക്ക് എന്തുകൊണ്ട്, ആദ്യമായി എംപിമാര്‍ ആയവര്‍ക്ക് പ്രസംഗിക്കാന്‍ അല്പ്പം സമയം മാറ്റിവച്ചുകൂടാ. ഇത് സഭാ നടപടികള്‍ക്ക് പുതിയ കാഴ്ചപ്പാട് നല്‍കും. എനിക്ക് നിങ്ങളുമായി എന്റെ ചിന്ത പങ്കിടാന്‍ ആഗ്രഹമുണ്ട്, പ്രധാനമന്ത്രിയെന്ന നിലയ്ക്കല്ല, കന്നി എംപിയെന്ന നിലയ്ക്ക്. അതുപോലെ രാഷ്ട്രീയം മാറ്റിവച്ച് ചര്‍ച്ചകള്‍ മെച്ചപ്പെടുത്തുന്ന കാര്യത്തെക്കുറിച്ചും നമുക്ക് ചിന്തിക്കണം. വനിതാ ദിനത്തില്‍ വനിതാ അംഗങ്ങള്‍ മാത്രം പ്രസംഗിക്കട്ടെ. ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ മോദി പറഞ്ഞു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.