ഷിംജിയുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കണം

Friday 4 March 2016 9:59 am IST

നീലേശ്വരം: കഴിഞ്ഞ ദിവസം തൈക്കടപ്പുറത്ത് ഉണ്ടായ ബൈക്ക് അപകടത്തില്‍ മരണപ്പെട്ട ഷിംജിയുടെ കുടുംബത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച ബിജെപിയുടെയും, മത്സ്യപ്രവര്‍ത്തക സംഘത്തിന്റെയും നേതാക്കള്‍ ആവശ്യപ്പെട്ടു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബത്തില്‍പെട്ട അംഗമാണ് ഷിംജി. ഈ യുവാവിന്റെ മരണത്തോടെ ഇവരുടെ കുടുംബം വഴിയാധാരമായിരിക്കുകയാണ്. ഇവരുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കുകയും, പാതിവഴിയിലായ ഇവരുടെ വീട് എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, മത്സ്യപ്രവര്‍ത്തക സംഘം ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണന്‍ പുതിയവളപ്പ്, ബിജെപി നീലേശ്വരം മണ്ഡലം പ്രസിഡന്റ് വെങ്ങാട്ട് കുഞ്ഞിരാമന്‍, സെക്രറി രാധാകൃഷ്ണന്‍, മത്സ്യപ്രവര്‍ത്തകസംഘം ജില്ലാ കമ്മറ്റിയംഗങ്ങളായ രഘു അജാനൂര്‍, ഉണ്ണി പുതിയവളപ്പ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.