തിരുവനന്തപുരം: ഇടതുമുന്നണിയിലേയ്ക്ക് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വരുന്നതിനെ ചൊല്ലി സിപിഎമ്മില്‍ ഭിന്നത.
സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് കോണ്‍ഗ്രസ് വിമതരുടെ ഇടത് പ്രവേശനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതിരുന്നപ്പോള്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ഇതിനോട് വിയോജിക്കുകയായിരുന്നു.
ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് തന്റെ നിലപാട് പിണറായി വ്യക്തമാക്കിയത്. കേരളകോണ്‍ഗ്രസ് വിമതരെ തങ്ങള്‍ എതിര്‍ക്കില്ലെന്നും നേരത്തെ ഇടതുമുന്നണിയുടെ ഭാഗം തന്നെയായിരുന്നു അവരെന്നും പിണറായി പറഞ്ഞു. എന്നാല്‍ വിമതരെ കുറിച്ച് പഠിച്ചതിന് ശേഷം മാത്രമായിരിക്കണം അവരെ ഇടതു മുന്നണിയിലേക്ക് പ്രവേശിപ്പിക്കാനെന്നായിരുന്നു വിഎസ് വ്യക്തമാക്കിയത്.
അതേസമയം എല്‍.ഡി.എഫില്‍ ജോസഫ് ഗ്രൂപ്പിനുണ്ടായിരുന്ന സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്ന് വിമത വിഭാഗം നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടു. തിരുവനന്തപുരം, ചങ്ങനാശേരി. കോതമംഗലം, ഇടുക്കി സീറ്റുകള്‍ ഇവര്‍ ആവശ്യപ്പെട്ടേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: