കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ രണ്ട് നിയോജകമണ്ഡലങ്ങളില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വ്യാപാരിദ്രോഹ നടപടിയില്‍ യോഗം ശക്തമായി പ്രതിഷേധിച്ചു. ആലപ്പുഴയില്‍ ഒരു വ്യാപാരി ആത്മഹത്യ ചെയ്യാന്‍ കാരണക്കാരായ ഉദ്യോഗസ്ഥരുടെ പേരില്‍ നിയമ നടപടിയും, മരിച്ച ശ്രീകുമാറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചതില്‍ യോഗം പ്രതിഷേധിച്ചു.
യോഗത്തില്‍ പ്രസിഡന്റ് ടി. നസിറുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഷ്റഫ് മൂത്തേടത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോസ് ചെറുവള്ളില്‍, ഒ. ചന്ദ്രന്, കെ. പി. കുഞ്ഞബ്ദുള്ള, എം. ഷാഹുല്‍ഹമീദ്, പി.കെ. ബാപ്പുഹാജി, കെ. സേതുമാധവന്, സി.ജെ. ടെന്നിസണ്‍, ഏറത്ത് ഇക്ബാല്‍, പി. പ്രസന്നന്, പി. അശോകന്, എ.വി. എം. കബീര്‍, ബി. എം. മുഹമ്മദ്, എം. ബാബുമോന്, മനാഫ് കാപ്പാട്, സൗമിനി മോഹന്‍ദാസ് എന്നിര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: