കെഐപി കനാല്‍ വഴി ജലവിതരണം ആരംഭിച്ചു

Friday 4 March 2016 2:39 pm IST

കുന്നത്തൂര്‍: അനിശ്ചിതത്വങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ട് കെഐപി കനാല്‍ ശൃംഖല വഴിയുള്ള ജലവിതരണം ഇന്നലെ മുതല്‍ ആരംഭിച്ചു. വേനല്‍കാലത്ത് കുന്നത്തൂരിന്റെ പ്രധാന ആശ്രയമാണ് കെഐപി കനാലുകള്‍. എല്ലാ വര്‍ഷവും ജനുവരി അവസാനത്തോടെ ജലവിതരണം ആരംഭിക്കുമായിരുന്നു. എന്നാല് ഇത്തവണ അത് മാര്‍ച്ച് മാസം വരെ നീണ്ടു. കനാല്‍ശുചീകരണവും അറ്റകുറ്റപ്പണികളും വൈകിയതാണ് ഇത്ര താമസിക്കാന്‍ കാരണം. വലതുകര കനാലിലെ ഏഴംകുളം ഷട്ടര്‍ തുറന്നതോടെയാണ് കുന്നത്തൂര്‍ താലൂക്കിലേക്ക് വെള്ളം എത്തിതുടങ്ങിയത്. മെയിന്‍ കനാലുകള്‍ വഴി മാത്രമാണ് ഇപ്പോള്‍ ജലവിതരണം ആരംഭിച്ചിരിക്കുന്നത്. ജലനിരപ്പ് കൂടിയശേഷം സിനിമാപറമ്പിലെ ഷട്ടര്‍ നാളെ തുറക്കുന്നതോടെ ശാസ്താംകോട്ട, മൈനാഗപ്പള്ളി ഭാഗങ്ങളിലേക്കും വെള്ളമെത്തും. ഉപകനാലുകളും രണ്ട് ദിവസത്തിനുള്ളില്‍ തുറക്കും. ഉപകനാലുകള്‍ കൂടി തുറന്നാല്‍ മാത്രമെ ഇതിന്റെ പ്രയോജനം പ്രദേശവാസികള്‍ക്ക് ലഭിക്കൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.