സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; പോലീസ് മൗനം പാലിക്കുന്നു

Friday 4 March 2016 8:58 pm IST

അടൂര്‍: അടൂരില്‍ സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നെങ്കിലും പോലീസ് മൗനം പാലിക്കുന്നു. മുനിസിപ്പാലിറ്റിയില്‍ പന്നിവിഴ മൂന്നാം വാര്‍ഡ് പുത്തന്‍ ചന്ത കാണിയ്ക്കമണ്ഡപം, റേഷന്‍കട എന്നിവ കേന്ദ്രീകരിച്ചാണ് ഇവരുടെ ശല്യമേറുന്നത്. വൈകുന്നേരം ആറുമണിമുതല്‍ രാത്രി വരെ മദ്യപാനികളുടേയും സാമൂഹ്യവിരുദ്ധരുടേയും അഴിഞ്ഞാടുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇതുമൂലം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യാത്രചെയ്യുന്നിതിനും ബുദ്ധിമുട്ടുണ്ടാകുന്നു. കുട്ടികള്‍ക്കും പരീക്ഷാക്കാലമായതിനാല്‍ പഠിത്തത്തേയും ഇത് ബാധിക്കുന്നുണ്ട്. ഇവിടെ സ്ഥിരം മദ്യപന്മാരടക്കമുള്ളവര്‍ അഴിഞ്ഞാടുന്നെന്ന് നാട്ടുകാര്‍ പറയുന്നു. സാമൂഹ്യ വിരുദ്ധരുടെ ശല്യത്തിന് പരിഹാരമുണ്ടാകണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്ഥലത്തെ സ്ത്രീകള്‍ മഹിളാ ഐക്യവേദിയുടെ നേതൃത്വത്തില്‍ നിരവധി തവണ അടൂരില്‍ എസ്.ഐയ്ക്കും, ഡിവൈഎസ്പിയ്ക്കും രേഖാമൂലം പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി പട്രോളിംഗ് നടത്താന്‍ ആവള്യപ്പെട്ടെങ്കിലും ഇതുവരെയും പട്രോളിംഗ് നടത്തുകയോ കുറ്റക്കാരെ കണ്ടെത്തുന്നതിനോ ഒരു നടപടിയും ഉണ്ടായിട്ടില്ല. സംഘര്‍ഷാവസ്ഥ ഉണ്ടാകുന്ന രീതിയില്‍ അഴിഞ്ഞാട്ടം നടത്തുന്നതിനെതിരേ എംഎല്‍എയെ നേരിട്ട് കണ്ട് പരാതി പറഞ്ഞെങ്കിലും ഇതുവരേയും ഇതിന് പരിഹാരമായില്ല. നിരവധി തവണ പോലീസില്‍ പരാതി നല്‍കിയിട്ടും പ്രയോജനം ഇല്ലാത്തിനാല്‍ ഇതിനെതിരേ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ മഹിളാ ഐക്യവേദിയുടെ അടൂര്‍ താലൂക്ക് സമിതി തീരുമാനിച്ചു. താലൂക്ക് പ്രസിഡന്റ് രാധാമണിയമ്മയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി കലാചന്ദ്രന്‍, ജില്ലാ സെക്രട്ടറി കെ.ഗിരിജ, താലൂക്ക് രക്ഷാധികാരി ശാന്തമ്മ, വത്സലാകുമാരിയമ്മ, രമാ അനില്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.