പള്ളിക്കത്തോട്: പള്ളിക്കത്തോട് ഗവ. ഐടിഐയില്‍ എബിവിപി പ്രവര്‍ത്തകര്‍ക്കുനേരെ എസ്എഫ്ഐ ആക്രമണം. 3 എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞദിവസം ജിനു വിജയന് എന്ന എബിവിപി പ്രവര്‍ത്തകനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് എബിവിപി ഇന്നലെ കോളേജില്‍ പഠിപ്പ് മുടക്കിന് ആഹ്വാനം നല്‍കിയിരുന്നു. സമരത്തിന് പ്രിന്‍സിപ്പലിന് നോട്ടീസ് നല്‍കാന്‍പോയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമത്തില്‍ ജിനു വിജയന്, അനന്തുഗോപി, നിതിന്‍ നാരായണന് എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ പൂവത്തിളപ്പ് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്. ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ് ജിനു വിജയന് തലയ്ക്ക് ആഴത്തിലുള്ള മുറിവേറ്റു.
എസ്എഫ്ഐ നേതാക്കളായ അനന്തുപ്രസാദ്, വിനീത് മോന്, അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്. പള്ളിക്കത്തോട് പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: