തിരുവനന്തപുരം: കേരളത്തിലെ മുന്‍സിപ്പല്‍ കോര്പ്പറേഷന് മേഖലയിലെ ജീവനക്കാര്‍ക്കിടയില്‍ കഴിഞ്ഞ 22 കൊല്ലമായി പ്രവര്‍ത്തിച്ചുവരുന്ന കേരള മുനിസിപ്പല്‍ ആന്റ് കോര്പ്പറേഷന് സ്റ്റാഫ് സംഘിന്റെ 22-ാം സംസ്ഥാന സമ്മേളനം 11, 12 തീയതികളില്‍ എറണാകുളം ബിഎംഎസ് തൊഴിലാളി പഠന ഗവേഷണ കേന്ദ്രത്തില്‍ ബിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ കെ.കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.ആര്.മോഹനന് നായര്‍ അധ്യക്ഷത വഹിക്കും. ചടങ്ങിന് സ്വാഗതസംഘം ചെയര്‍മാനായ മുന്‍ ഡിജിപി എം.ജി.എ.രാമന് സ്വാഗതം പറയും. തുടര്‍ന്ന് നഗരസഭകളിലെ ബിജെപി പര്‍ലമെന്ററി പാര്‍ട്ടി നേതാക്കളെ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: