പറവൂര്‍: രണ്ട് കിഡ്നികളും തകരാറിലായ പറവൂര്‍ ഗോതുരുത്ത് ചെറുപുള്ളിത്തറ വിനില്‍ (28) ചികിത്സാ സഹായം തേടുന്നു. രണ്ട് കിഡ്നികളും തകരാറിലായതിനാല്‍ ആഴ്ചയില്‍ മൂന്ന് പ്രാവിശ്യം ഡയാലിസിസിന് വിധേയനായി കൊണ്ടിരിക്കുകയാണ്. ഒരു വര്‍ഷമായി ചികിത്സ ആരംഭിച്ചിട്ട്. ഭാര്യയും രണ്ട് വയസുകാരി മകളുമുണ്ട്. കൂലി പണിക്കാരനായ പിതാവിന്റെ വരുമാനം കൊണ്ടാണ് ഉപജീവനവും ചികിത്സയും നടക്കുന്നത്. ഇപ്പോള്‍ രണ്ട് കണ്ണിന്റേയും കാഴ്ച നഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു. അടിയന്തിരമായി ഓപ്പറേഷന് നടത്തിയാല്‍ ജീവന് രക്ഷിക്കാം എന്നാണ് ഡോക്ടര്‍ പറയുന്നത്. ഇരുപത് ലക്ഷം രൂപ ചിലവ് വരും എന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞിരിക്കുന്നത്. ചികിത്സയ്ക്കായി തുക സമാഹരിക്കുന്നതിന് വേണ്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടൈറ്റസ് ഗോതുരുത്ത് വാര്‍ഡ് മെമ്പര്‍ സംഗീത രാജു എന്നിവര്‍ രക്ഷാധികാരികളായി വിനില്‍ ചികിത്സാ സഹായ നിധി രൂപീകരിച്ചിരിക്കുകയാണ് .ചികിത്സാ സഹായ നിധി അക്കൗണ്ട് നമ്പര്‍ 0104053000013186 ഐഎഫ്എസ്സി കോഡ്: എസ്ഐബിഎല്‍ 0000104.
പ്രതികരിക്കാൻ ഇവിടെ എഴുതുക: