കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പു കഴിയുംവരെ ബിജെപി-ബിഡിജെഎസ് ചര്‍ച്ചകള്‍ക്കു മുഴുവന്‍സമയ മദ്ധ്യസ്ഥനായി വിഎച്ച്പി നേതാവായ ഒരാളെ ആര്‍എസ്എസ് നേതൃത്വം നിയോഗിച്ചുവെന്ന് ഒരു പത്രത്തില്‍ വന്ന വാര്‍ത്ത ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പത്രക്കുറിപ്പില്‍ നിഷേധിച്ചു.
കക്ഷിരാഷ്ട്രീയ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ആര്‍എസ്എസിനെ ബന്ധപ്പെടുത്തി ചില മാധ്യമങ്ങള്‍ ആവര്‍ത്തിച്ചു പ്രചരിപ്പിക്കുന്ന, അടിസ്ഥാന രഹിതമായ വാര്‍ത്തകളില്‍ ഒന്നുമാത്രമായി അതിനെ തള്ളിക്കളയണമെന്ന് പത്രക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു. ആര്‍എസ്എസ് ആരേയും അത്തരത്തില്‍ ഒരു മദ്ധ്യസ്ഥസ്ഥാനത്തും നിയോഗിച്ചിട്ടില്ല, ഗോപാലന് കുട്ടി മാസ്റ്റര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: