425 ഏക്കര്‍ പാടം നികത്താന്‍ സര്‍ക്കാര്‍ അനുമതി

Saturday 5 March 2016 11:38 am IST

തിരുവനന്തപുരം: തണ്ണീര്‍ത്തട സംരക്ഷണ നിയമം കാറ്റില്‍ പറത്തി സംസ്ഥാനത്ത് രണ്ടിടങ്ങളിലായി 425 ഏക്കര്‍ പാടം നികത്തുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. കോട്ടയത്തും എറണാകുളത്തുമായാണ് നിലം നികത്താന്‍ റവന്യൂ വകുപ്പ് അനുമതി നല്‍കിയത്. കോട്ടയം ജില്ലയിലെ കുമരകത്തെ മെത്രാന്‍ കായലില്‍ 378 ഏക്കറും എറണാകുളം ജില്ലയിലെ കടമക്കുടിയില്‍ 47 ഏക്കറുമാണ് നികത്താന്‍ അനുമതി നല്‍കിയത്. മെത്രാന്‍ കായലില്‍ നിലം നികത്തി സ്വകാര്യ ടൂറിസം പദ്ധതി നടപ്പാക്കുന്നകതിനാണ് നീക്കം. 2007ന് മുമ്പ് ഇവിടെ കൃഷിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിലം നികത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. കടമക്കുടിയിലെ 47 ഏക്കര്‍ നിലം നികത്തിയ ശേഷം അവിടെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കാനാണ് നീക്കം. സംഭവത്തില്‍ റവന്യു മന്ത്രി അടൂര്‍ പ്രകാശിനെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ വിളിച്ച്‌ അതൃപ്തി അറിയിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.