ചേളന്നൂര്‍: ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന സാറ്റലൈറ്റ് ഡയറിഫാം പദ്ധതിയ്ക്ക് തുടക്കമായി. നന്മണ്ട എഴുകുളം ക്ഷീരസംഘം പരിസരത്ത് നടന്ന പരിപാടിയില്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി.ശോഭന ക്ഷീര കര്‍ഷകര്‍ക്ക് കിടാരികളെ വിതരണം ചെയ്തു. പദ്ധതിക്കായി 2015-16 വര്‍ഷം ബ്ലോക്ക് പഞ്ചായത്ത് 36 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പദ്ധതിയില്‍ 120 കിടാരികളെ അന്യസംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവന്ന് ഗുണഭോക്താക്കള്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഒരു ഗ്രൂപ്പിന് 75,000 രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് ധനസഹായം . അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന് അഞ്ച് പശുക്കള്‍ വീതം 24 ഗ്രൂപ്പുകള്‍ക്ക് 120 പശുക്കളെ നല്‍കും. ഇതിലൂടെ ബ്ലോക്ക് പഞ്ചായത്തിലെ പാലുല്പാദനം 30 ലക്ഷം ലിറ്റര്‍ ലക്ഷ്യമിടന്നു. ചേളന്നൂര്‍ ബ്ലോക്ക് ക്ഷീരവികസന ഓഫീസറുടെ നേതൃത്വത്തില്‍ ക്ഷീരകര്‍ഷകര്‍ അടങ്ങുന്ന സംഘം ഈറോഡ് മാര്‍ക്കറ്റില്‍ നേരിട്ടെത്തിയാണ് പശുക്കളെ തെരെഞ്ഞെടുത്തത്.
ചടങ്ങില്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.എം.ഷാജി അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: