കോഴിക്കോട്: തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിംഗ്സിന്റെ (വുമണ്‍ ഇന്റഗ്രേഷന്‍ ആന്റ് ഗ്രോത്ത് ത്രൂ സ്പോര്‍ട്സ്) ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് എട്ടിന് കോഴിക്കോട്ട് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. വോളിബോള്‍ മത്സരം, മാര്‍ച്ച് പാസ്റ്റ്, പൊതുസമ്മേളനം എന്നിവ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30ന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന വോളിബോള്‍ മത്സരം ഇന്ത്യന്‍ വോളിബോള്‍ ടീമംഗമായിരുന്ന സീന ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളില്‍ നിന്നായി 10 ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് മാനാഞ്ചിറ പബ്ലിക് ലൈബ്രറിക്ക് സമീപത്ത് നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് പാസ്റ്റ് വിംഗ്സിന്റെ സംസ്ഥാന പ്രസിഡന്റ് എന്‍.എ. വിനയ ഫഌഗ് ഓഫ് ചെയ്യും. വൈകുന്നേരം നാലിന് ബീച്ചില്‍ നടക്കുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം സിറ്റി പോലീസ് കമ്മീഷണര്‍ ഉമ ഉദ്ഘാടനം ചെയ്യും. സ്പോര്‍ട്സ് ഉള്‍പ്പെടെയുള്ള ബഹുമുഖ പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീകളെ മുഖ്യധാരയിലും പൊതു ഇടങ്ങളിലും എത്തിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. വിംഗ്സ് പ്രസിഡന്റ് എന്‍.എ. വിനയ, അഡ്വ. ആനന്ദകനകം, സുധ ഹരിദ്വാര്‍, സക്കീന, ദിവ്യ, പി.കെ. നിര്‍മല എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: