മൊബൈല്‍ കടയിലെ മോഷണം; പ്രതിയെ അറസ്റ്റ് ചെയ്തു

Saturday 5 March 2016 1:38 pm IST

വണ്ടൂര്‍: വാണിയമ്പലത്ത് മൊബൈല്‍കടയിലും, മരുന്നു കടയിലും മോഷണം നടത്തിയ പ്രതിയെ വണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഷൊര്‍ണൂര്‍ കുളപ്പുള്ളി പറമ്പില്‍ ഫിറോസ്(35) ആണ് പിടിയിലാത്. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഫിറോസിനെ തൃശൂര്‍ ഷാഡോ പോലീസ് മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് റിമാന്റിലായിരുന്ന പ്രതിയെ വണ്ടൂര്‍ പോലീസ് മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയത്. 2015 ഫെബ്രുവരിയിലാണ് വാണിയമ്പലത്തെ മൊബൈല്‍ കടയിലും, മരുന്നു ഷാപ്പിലും, വണ്ടൂര്‍ ചന്തക്കുന്ന് ഡോക്ടേഴ്‌സ് കോളനിയിലെ മരുന്നു ഷോപ്പിലും മോഷണം നടന്നത്. പൂട്ടു പൊളിച്ച് അകത്തു കടന്ന് പണവും, വിലയേറിയ മൊബൈല്‍ ഫോണുമെല്ലാം മോഷ്ടിക്കുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ മഞ്ചേശ്വരത്തെ മൊബൈല്‍ കടയില്‍ നിന്നും കണ്ടെടുത്തു. എസ്‌ഐ എസ്.ആര്‍ സനീഷ്‌കുമാര്‍ തെളിവെടുപ്പിനു നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.