ന്യൂദൽഹി: ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവ് കനയ്യ കുമാറിനെ നിരീക്ഷിയ്ക്കണമെന്ന് ദല്‍ഹി പോലീസ് സർവകലാശാല അധികൃതരോട് ആവശ്യപ്പെട്ടു. കനയ്യയുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്.
ക്യാമ്പസിന് പുറത്തുള്ള യാത്രകളും സന്ദർശനങ്ങളും പോലീസ് നിരീക്ഷിയ്ക്കും. കനയ്യയുടെ നീക്കങ്ങൾ സംബന്ധിച്ച വിവരങ്ങൾ വസന്ത് കുഞ്ജ് പോലീസ് സ്റ്റേഷനിൽ അറിയിയ്ക്കണം.
ദൽഹി സൗത്ത് ഡിസിപി പ്രേംനാഥ് ഇക്കാര്യം ആവശ്യപ്പെട്ട് ജെഎൻയു അധികൃതർക്ക് കത്ത് നൽകി.
പട്യാല ഹൗസ് കോടതിയിലുണ്ടായ അക്രമത്തെ തുടർന്ന് കനയ്യയുടെ സുരക്ഷ കർശനമാക്കാനുള്ള കോടതി നിർദ്ദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കനയ്യ പുറത്തു പോകുമ്പോഴെല്ലാം പോലീസുകാർ ഒപ്പം പോകണമെന്നാണ് നിർദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: