ബിഎംഎസ് മഹിളാ കണ്‍വന്‍ഷന്‍ എട്ടിന്

Saturday 5 March 2016 7:32 pm IST

ആലപ്പുഴ: ലോക വനിതാ ദിനാചരണത്തോടനുബന്ധിച്ച് ബിഎംഎസ് ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ എട്ടിന് സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി സാമൂഹ്യ തിന്മകള്‍ക്കെതിരെ സ്ത്രീശക്തി എന്ന മുദ്രാവാക്യവുമായി മഹിളാകണ്‍വന്‍ഷന്‍ സംഘടിപ്പിക്കും. രാവിലെ 11ന് ചെങ്ങന്നൂര്‍ വണ്ടിമല ക്ഷേത്രഹാളില്‍ ഭാതീയ വിചാരകേന്ദ്രം സംസ്ഥാന സമിതിയംഗം അഡ്വ. അഞ്ജനാദേവി ഉദ്ഘാടനം ചെയ്യും. ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. ശ്രീദേവി പ്രതാപ് അദ്ധ്യക്ഷത വഹിക്കും. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഭാര്‍ഗ്ഗവന്‍ സമാരോപ് പ്രഭാഷണം നടത്തും. ചെങ്ങന്നൂര്‍ നഗരസഭാ കൗണ്‍സിലര്‍മാരായ സുധാമണി, ഭാര്‍ഗ്ഗവി ടീച്ചര്‍, ശ്രീദേവി ബാലകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ബിഎംഎസ് ചെങ്ങന്നൂര്‍ മേഖലാ വൈസ് പ്രസിഡന്റ് സുജാത ജഗന്നാഥന്‍ സ്വാഗതവും മാന്നാര്‍ മേഖലാ വൈസ് പ്രസിഡന്റ് രാധാ ബാലകൃഷ്ണന്‍ നന്ദിയും പറയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.