ചന്ദനത്തടിയുമായി അറസ്റ്റില്‍

Saturday 5 March 2016 7:34 pm IST

കരുനാഗപ്പള്ളി: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും മോഷ്ടിച്ച 500 കിലോ .ഗ്രാമില്‍ അധികം വരുന്ന ചന്ദനത്തടിയുമായി നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൊടിയൂര്‍ പുലിമുക്കിന് സമീപം വഞ്ചിതെക്കില്‍ കവറാട്ടുതറയില്‍ വീട്ടില്‍ ഷമീര്‍(22), തൊടിയൂര്‍ പുലിതെക്ക് മുറിയില്‍ തോപ്പില്‍ വീട്ടില്‍ അനസ്(24) ,പുലി തെക്കുമുറിയില്‍ പുന്തലതെക്കതില്‍ അജ്മല്‍(19), പുലി വടക്കുമുറിയില്‍ കാട്ടയ്യത്തു കിഴക്കതല്‍ നൗഷാദ്(42) എന്നിവരെയാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. മലപ്പുറത്തേക്ക് ചന്ദനത്തടി കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് വാഹനം ഉള്‍പ്പടെ ഇവരെ അറസ്റ്റ് ചെയ്യുന്നത്. ജില്ലയിലെ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ നിരവധി ചന്ദന മരമോഷണങ്ങള്‍ നടന്നിരുന്നു. അതിനെ തുടര്‍ന്ന് ഈ കേസുകള്‍ അന്വേഷിക്കാനായി സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് തഴവ പുലിമുഖം ക്ഷേത്രത്തിന് സമീപമുള്ള വീട്ടില്‍ നിന്നും ചന്ദനമരം മുറിച്ച കേസിലും തൊടിയൂര്‍ ഇടക്കുളങ്ങര ക്ഷേത്രത്തിന് സമീപത്തു നിന്നും ചന്ദനമരം മുറിച്ചത്. കരുനാഗപ്പള്ളി ചിറ്റുമൂലയില്‍ നിന്നും ചവറ കൂറ്റിവട്ടത്തു നിന്നും മുറിച്ചതുള്‍പ്പടെ നിരവധിക്കേസുകള്‍ പ്രതികള്‍ക്കെതിരെ ഉണ്ട്. കേരളാ ഫോറസ്റ്റ് ആക്ട് പ്രകാരം സ്വന്തം പുരയിടത്തില്‍ നിന്നും ചന്ദനമരം മുറിക്കണമെങ്കിലും സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി റക്‌സ് ബോബി അര്‍വിന്‍, കരുനാഗപ്പള്ളി എസിപി സുരേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ആന്റി തെഫ്റ്റ് സ്‌ക്വഡിലെ എസ്.ഐ. ജി.ഗോപകുമാര്‍, എഎസ്‌ഐ ജവഹര്‍ലാല്‍, പത്മകുമാര്‍, സിപിഒമാരായ പ്രസന്നകുമാര്‍, രാജേഷ്, രാധാകൃഷ്ണപിള്ള എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.