പത്തനാപുരം: തെരുവു വിളക്കില്‍ പോലും ഗണേഷ് കുമാര്‍ എംഎല്‍എ രാഷ്ട്രീയം കലര്‍ത്തുന്നതായി ആക്ഷേപം. പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന തെരുവുവിളക്കിന്റെ തൂണുകളിലാണ് ഗണേഷിന്റെ പാര്‍ട്ടിയായ കേരളകോണ്‍ഗ്രസ് (ബി)യുടെ കൊടിയുടെ നിറം അടിച്ചിരിക്കുന്നത്. നെടുമ്പറമ്പ് ജംഗ്ഷന് മുതല്‍ കല്ലുംകടവ് പാലം വരെയും മാര്‍ക്കറ്റ് ജംഗ്ഷന് മുതല്‍ പിടവൂര്‍ പാലം വരെയുമാണ് പുതിയ എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ഗണേഷ്കുമാര് എംഎല്‍എയുടെ പ്രാദേശികവികസന ഫണ്ടില്‍ നിന്നും എട്ട് ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് അന്‍പതോളം തെരുവുവിളക്കുകള്‍ സ്ഥാപിച്ചത്.
എന്നാല്‍ ലൈറ്റുകള്‍ സ്ഥാപിച്ച് ഉദ്ഘാടനവും നടത്തിയെങ്കിലും മിക്ക ലൈറ്റുകളും ഇനിയും പ്രകാശിച്ചു തുടങ്ങിയട്ടില്ല. തെരുവു വിളക്കിന്റെ തൂണില്‍ നിന്നും ചുവപ്പും വെളളയും ചേര്‍ന്ന പാര്‍ട്ടി കൊടിയുടെ നിറം മാറ്റണമെന്നാണ് രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടേയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: