ചെന്നൈ: സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്കൂളുകളിലും രാവിലത്തെ അസംബ്ലിയില്‍ ദേശീയഗാനം നിര്‍ബന്ധമായും ആലപിച്ചിരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ചീഫ് ജസ്റ്റീസ് സഞ്ജയ് കിഷന് കൗള്‍, ജസറ്റീസ് എം. എം സുന്ദരേശ് എന്നിവടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്. ദേശീയഗാനം നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് വിമുക്ത ഭടന് എന്‍. സെല്‍വ തിരുമാള് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
എല്ലാ സ്വകാര്യ സ്കൂളുകളിലും ദേശീയഗാനം ആലപിക്കണമെന്ന് സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും കീഴിലുള്ള സ്കൂളുകളില്‍ മാത്രമാണ് ദേശീയഗാനം സ്ഥിരമായി ആലപിക്കുന്നത്. മറ്റു സ്വകാര്യസ്കൂളുകളില്‍ ഭൂരിഭാഗത്തിലും ഇത് ആലപിക്കാറില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. ദേശീയ ഗാനത്തോടും പതാകയോടുമുള്ള ആദരം വളര്‍ത്തിയെടുക്കുന്നതിനായാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: