ഒടുവിൽ ജെഎൻയുവിൽ ദേശീയ പതാക

Saturday 5 March 2016 8:30 pm IST

ന്യൂദൽഹി: ജാമ്യം ലഭിച്ചശേഷമുള്ള കനയ്യയുടെ പ്രസംഗം കേൾക്കുക, ഭാരതത്തിൽനിന്നുള്ള സ്വാതന്ത്ര്യല്ല, ഭാരതത്തിനുള്ളിലാണ് സ്വാതന്ത്ര്യം വേണ്ടത്. ആ പ്രസംഗ വേദി കാണുക, തൊട്ടരുകിൽ ഉയർന്നുനിൽക്കുകയാണ് ദേശീയ പതാക. ജെഎൻയുവിൽ അടക്കം ദേശീയ പതാക ഉയർത്തുന്നതിനെ ഒരു പക്ഷം ശക്തമായി എതിർത്തിരുന്നു. അതിന്റെ ആവശ്യകതയില്ലെന്നുപോലും വാദിച്ച അധ്യാപകരും വിദ്യാർഥികളുമുണ്ടായിരുന്നു. ഒടുവിൽ കനയ്യ കോടതിയിൽ ഒന്നു കയറിയിറങ്ങിയതൊടെ അെതല്ലാം അവർ മറന്നിരിക്കുന്നു. ദേശീയ പതാക ഉയർത്താൻ അവർ തയ്യാറായി. കനയ്യയും കൂട്ടരും വിവാദ പ്രസംഗം നടത്തുന്ന സമയത്ത് അഫ്‌സൽ ഗുരുവിനും ജമ്മുകശ്മീരിലെ വിഘാനവാദികൾക്കും കശ്മീരിനെ പാക്കിസ്ഥാനിലേക്ക് കൂട്ടിച്ചേർക്കാൻ പ്രവർത്തിക്കുന്ന ഭീകരർക്കുമായിരുന്നു മുദ്രാവാക്യം മുഴങ്ങിയത്. അവിടെ അത്തരം പോസ്റ്ററുകളും മറ്റുമായിരുന്നു ഉയർന്നത്. ഭാരതത്തിനെ തകർക്കുമെന്ന് മുദ്രാവാക്യം വിളിച്ചവർ അവിടെ ദേശീയ പതാക ഉയർത്തി. രാജ്യവിരുദ്ധപ്രവർത്തനം ഇനി അവിടെ നടക്കില്ലെന്ന് കുറച്ചുപേർക്കെങ്കിലും മനസിലായിരിക്കുന്നു. കാലങ്ങളായി രാജ്യവിരുദ്ധപ്രവർത്തനങ്ങളുടേയും വിഘടന വാദികളുടേയും താവളമായിരുന്നു ജെഎൻയു. നക്‌സൽ പോലുള്ള തീവ്ര ഇടതുപക്ഷ സംഘടനകളും ഭീകരരെ അനുകൂലിക്കുന്ന സംഘടനകളും കൈപ്പിടിയിൽ ഒതുക്കിയ സർവ്വകലാശാലയിൽ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയിട്ടുണ്ട്. ദേശീയ പ്രസ്ഥാനങ്ങൾക്ക് അവിടെ സ്വാധീനം ലഭിച്ചുതുടങ്ങിയത് ഇടതരെ വല്ലാതെ അലട്ടുന്നുണ്ട്. അതാണ് ജെഎൻയുവിന്റെ പേരിൽ രാജ്യമൊട്ടാകെ ഇടതുപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും വലിയ കുപ്രചാരണവും അഴിച്ചുവിട്ടിരിക്കുന്നത്. കനയ്യ പോലീസ്നിരീക്ഷണത്തിൽ ന്യൂദൽഹി; രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെഎൻയു സ്റ്റുഡൻറ്‌സ് യൂണിയൻ നേതാവ് ക നയ്യാ കുമാറിനെ ദൽഹി പോലീസ് നിരീക്ഷണത്തിലാക്കി. ഇയാളുടെ കാമ്പസിലെയും പുറത്തെയും നീക്കങ്ങളും പ്രവർത്തനങ്ങളും തങ്ങളെ അറിയിക്കണമെന്ന് പോലീസ് യൂണിവേഴ്‌സിറ്റി അധികൃതരോട് നിർദ്ദേശിച്ചു. കനയ്യക്ക് സുരക്ഷ ഒരുക്കാനാണിത്. പാട്യാല ഹൗസ് കോടതിയിൽ കനയ്യ ആക്രമണത്തിന് ഇടയായ സാഹചര്യത്തിലാണിതെന്നും പോലീസ് പറഞ്ഞു. കനയ്യ കാമ്പസിനു പുറത്ത് പോയാൽ പോലീസ് കൂടെയുണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.