കൊച്ചി: തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ മഹാകവി അക്കിത്തത്തിന്റെ നവതി ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായുള്ള സ്വാഗതസംഘ രൂപീകരണ യോഗം 12ന് വൈകിട്ട് 5.30ന് എറണാകുളം ബിടിഎച്ചില്‍ നടക്കും. അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യും. പത്മശ്രീ സുന്ദര്‍മേനോനെ ആദരിക്കും. മേജര്‍ രവി, മങ്കൊമ്പ് ഗോപാലകൃഷ്ണന്, എം.എ.കൃഷ്ണന്, എസ്.രമേശന്‍നായര്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: