പനാജി: ദേശീയ ഐ ലീഗില്‍ സാല്‍ഗോക്കര്‍ ഗോവക്ക് സമനില. ഇന്നലെ തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ എഫ്സിയാണ് സാല്‍ഗോക്കറിനെ 2-2ന് സമനിലയില്‍ തളച്ചത്. സാല്‍ഗോക്കറിന് വേണ്ടി 23-ാം മിനിറ്റില്‍ ജാക്കിചന്ദ് സിംഗും 49-ാം മിനിറ്റില്‍ ബ്രയിന്‍ മസ്ക്കരാനസും ഗോളുകള്‍ നേടിയപ്പോള്‍ മുംബൈയുടെ ഗോളുകള്‍ 38-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സുശീല്‍ സിങും 65-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ റ്യുകി കൊസാവയും സ്വന്തമാക്കി. ഇരുടീമുകളും 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 12 പോയിന്റുമായി മുംബൈ എഫ്സി അഞ്ചാമതും 9 പോയിന്റുമായി സാല്‍ഗോക്കര്‍ എട്ടാമതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: