ഭാരതീയ വിചാരകേന്ദ്രം ജില്ലാ വാര്‍ഷിക സമ്മേളനം ഇന്ന്

Saturday 5 March 2016 9:27 pm IST

കായംകുളം: ഭാരതീയ വിചാരകേന്ദ്രം ജില്ലാ വാര്‍ഷിക സമ്മേളനം ഇന്ന് കായംകുളത്ത് നടക്കും. എസ്എന്‍ഡിപി യൂണിയന്‍ ആഡിറ്റോറിയത്തില്‍ രാവിലെ 10.30ന് സിനിമ സംവിധായകന്‍ അലി അക്ബര്‍ ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഭദ്രദീപം തെളിയിക്കും. വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് പ്രൊഫ. കെ.എന്‍.ജെ. കര്‍ത്ത അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു സാന്നിദ്ധ്യം വഹിക്കും. ജില്ലാ സെക്രട്ടറി ജെ. മഹാദേവന്‍, പി.എസ്. സുരേഷ് എന്നിവര്‍ സംസാരിക്കും. ഉച്ചയ്ക്ക് 12.45ന് ഡോ. ബി.ആര്‍. അംബേദ്ക്കറും സാമൂഹ്യസമരസതയും എന്ന വിഷയത്തെപ്പറ്റി മുന്‍ യുജിസി മെമ്പര്‍ ഡോ. കരുണാകരന്‍പിള്ള ക്ലാസെടുക്കും. ഡോ. ബി. രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിക്കും. ഷാജി എസ്. പണിക്കര്‍, ജി. മോഹനന്‍ നായര്‍, കെ. ബാലഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. ഉച്ചയ്ക്ക് രണ്ടിന് വാര്‍ഷിക റിപ്പോര്‍ട്ട്, കണക്ക്, സംഘടന ചര്‍ച്ച, തെരഞ്ഞെടുപ്പ്. ചേര്‍ത്തല സ്ഥാനീയ സമിതി പ്രസിഡന്റ് ഭാര്‍ഗവന്‍ ചക്കാല അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി ജെ. മഹാദേവന്‍ വാര്‍ഷിക റിപ്പോര്‍ട്ടും പി.ആര്‍. രാധാകൃഷ്ണന്‍ വരവ് ചെലവ് കണക്കും അവതരിപ്പിക്കും. സംസ്ഥാന സമിതിയംഗം പി. വേണുഗോപാല്‍ പങ്കെടുക്കും. ഇ. കൃഷ്ണപ്രസാദ്, സി. പ്രകാശ് എന്നിവര്‍ പ്രസംഗിക്കും. വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സഭയില്‍ വിചാരകേന്ദ്രം സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി കാ.ഭാ. സുരേന്ദ്രന്‍ മാര്‍ഗദര്‍ശനം നല്‍കും. ഇടവൂര്‍ രാജഗോപാല്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി ഡോ. ഉമാദേവി സാന്നിദ്ധ്യം വഹിക്കും. ജില്ലാ സമിതിയംഗം ജോസ് സെബാസ്റ്റ്യന്‍ സ്വാഗതവും പ്രശാന്ത് എസ്. പൈ നന്ദിയും പറയും. തുടര്‍ന്ന് നാലിന് മറനീങ്ങുന്ന കമ്യൂണിസ്റ്റ് ഭീകരത എന്ന വിഷയത്തില്‍ പാര്‍ക്ക് മൈതാനിയില്‍ ഓപ്പണ്‍ ഫോറം നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.