തൊടുപുഴ:മുട്ടം തുടങ്ങനാട് വിച്ചാട്ട്കവലയില് വീട് കുത്തിതുറന്ന് മോഷണം നടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. ഫാന്റം പൈലിയെന്ന കുപ്രസിദ്ധ കള്ളനെയാണ് വെഞ്ഞാറമുട് പോലീസ് പിടികൂടിയത്. തിരുവനന്തപുരത്ത് നടന്ന മോഷണകേസുമായി ബന്ധപ്പെട്ടാണ് പ്രതിയെ പോലീസ് പിടികൂടിയത്. മുട്ടത്തെ മോഷണ കേസില്‍ രണ്ടാം പ്രതിയാണ് ഫാന്റം പൈലി. സംഭവുമായി ബന്ധപ്പെട്ട് നേരത്തെ 3 പേരെ തൊടുപുഴ ഷാഡോ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് കൊടുവള്ളി സ്വദേശി നറുക്കില്‍ നൗഷീര്‍ (26) കൊയിലാണ്ടി കെടവൂര്‍ കൂരപ്പോയില് മുഹമ്മദ് നിസ്സാര്‍ (24) കൊല്ലം പാരിപ്പറമ്പ് സ്വദേശി വിളകില്‍ രാഹുല്‍ (20) എന്നിവരാണ് അറസ്റ്റിലായത്. തുടങ്ങനാട് വിച്ചാട്ട് കവല പനച്ചിനാനിക്കല്‍ ടോമി ജയിംസിന്റെ വീട്ടില്‍നിന്ന് 9 പവന് സ്വര്‍ണ്ണവും പതിനായിരം രൂപയുമാണ് പ്രതികള്‍ അപഹരിച്ചത്. കഴിഞ്ഞ മാസം വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്താണ് മോഷണം നടന്നത്. തിരുവനന്തപുരം പോലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി. തൊടുപുഴ പോലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: