ഏറ്റുമാനൂര്‍: പുന്നത്തുറ കക്കയം കിരാതമൂര്‍ത്തി ക്ഷേത്രത്തിലെ ശിവരാാത്രി മഹോത്സവവും നടപ്പന്തലിന്റെ ഉദ്ഘാടനവും 6ന് നടക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം നിര്‍വ്വഹിക്കും.
സുരേഷ് കുറുപ്പ് എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ തന്ത്രി കടിയക്കോല്‍ തുപ്പന്‍നമ്പൂതിരി, വിവിധ രാഷ്ട്രീയ സാംസ്കാരിക നേതാക്കളായ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ബിജു കൂമ്പിക്കല്‍, മാത്യു വാക്കത്തുമാലില്, ടി.പി.മോഹന്‍ദാസ്, ബിനീഷ്, സോമശേഖരന്‍ നായര്‍(മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍), ട്രസ്റ്റ് പ്രസിഡന്റ് സതീശന്.കെ.നമ്പൂതിരി, കെ.ആര്.സതീഷ്കുമാര്‍, സി.എം.മനോജ് എന്നിവര്‍ സംസാരിക്കും. ശിവരാത്രി ദിവസമായ 7ന് നിര്‍മ്മാല്യ ദര്‍ശനം, ഗണപതിഹോമം, ഭഗവത് ഗീതാപാരായണം, തുടര്‍ന്ന് വൈകിട്ട് 5ന് കാവടിഘോഷയാത്ര മണിമലക്കാവ് ദേവീസന്നിധിയില്നിന്നും ആരംഭിക്കും. സംഗീതക്കച്ചേരി, നൃത്തനൃത്ത്യങ്ങള്‍, ചാക്യാര്‍കൂത്ത്, ശിവരാത്രിപൂജ, ശിവരാത്രി വിളക്ക് എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: