മാടപ്പള്ളി: എസ്.എന്‍. ഡി. പി.യോഗം 774ാം നമ്പര്‍ ശാഖാ ശ്രീനാരായണഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷിക ഉത്സവം 9 മുതല്‍ 13 വരെ നടക്കും. വൈകീട്ട് 3.45ന് കൊടിക്കൂറ സമര്‍പ്പണം. വൈകീട്ട് 5ന് കൊടിയേറ്റ്. 8.30ന് ഗുരുദേവഭജനാമൃതം.10ന് രാവിലെ 10.15ന് നടക്കുന്ന ശ്രീനാരായണ ധര്‍മ്മ വിചാരയജ്ഞം യൂണിയന് പ്രസിഡന്റ് കെ.വി.ശശികുമാര്‍ ഉദ്ഘാടനം ചെയ്യും. യോഗം കൗണ്‍സിലര്‍ ഗിരീഷ് കോനാട്ട് യജ്ഞസന്ദേശം നല്‍കും. അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തും. ഉച്ചക്ക് 1ന് പ്രസാദമൂട്ട്. വൈകീട്ട് 3.30ന് സര്‍വ്വൈശ്വര്യപൂജ. രാത്രി 8.30ന് നാടകം കുടുംബപുസ്തകം. 11ന് രാവിലെ 10ന് ശ്രീനാരായണധര്‍മ്മ വിചാരയജ്ഞം. തുടര്‍ന്ന് പ്രസാദമൂട്ട്. ദീപക്കാഴ്ച രാത്രി 7ന്. 12ന് രാവിലെ 10.15ന് ശ്രീനാരായണ ധര്മ്മവിചാരയജ്ഞം. തുടര്‍ന്ന് പ്രസാദമൂട്ട്.
13ന് വൈകീട്ട് 5.15ന് താലപ്പൊലിഘോഷയാത്ര. വൈകീട്ട് 6.30ന് ദീപക്കാഴ്ച, പുഷ്പാഭിഷേകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: