ശില്‍പശാല

Saturday 5 March 2016 9:52 pm IST

കോട്ടയം: പീച്ചിയിലുളള കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വനിതാ എഴുത്തുകാര്‍ക്ക് പക്ഷി നിരീക്ഷണ- സംരക്ഷണ വിഷയങ്ങളില്‍ ശില്‍പശാല സംഘടിപ്പിക്കുന്നു. 28, 29 തീയതികളില്‍ പക്ഷി നിരീക്ഷകരായ വനിതാ എഴുത്തുകാര്‍ക്ക് 'പക്ഷികളും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും' എന്ന വിഷയത്തെ ആസ്പദമാക്കി 'കിളിക്കൂട്' എന്ന പേരിലാണ് ശില്‍പശാല. താത്പര്യമുളള വനിതാ എഴുത്തുകാര്‍ വിശദവിവരങ്ങളടങ്ങിയ അപേക്ഷയോടൊപ്പം സ്വന്തം രചനയുടെ ഒരു കോപ്പി സഹിതം ദി രജിസ്ട്രാര്‍, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, പീച്ചി -680 653 വിലാസത്തില്‍ പത്ത് ദിവസത്തിനകം അയക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.