കോട്ടയം: ശിവരാത്രിയോടനുബന്ധിച്ച് സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള സേവാനിധി സമാഹരണ യജ്ഞത്തിന്റെ താലൂക്ക്തല ഉദ്ഘാടനം കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ പി.ആര്. സോനയില്‍നിന്ന് ജില്ലാ പ്രചാര്‍പ്രമുഖ് എം.ആര്. അജിത് ഏറ്റുവാങ്ങി. തിരുനക്കര മണ്ഡലതല ഉദ്ഘാടനം തിരുനക്കര ദേവസ്വം അഡിമിനിസ്ട്രേറ്റീവ് ഓഫീസറില്‍ നിന്നും താലൂക്ക് സംഘചാലക് പി.ബി. ശ്യാമപ്രസാദും ഏറ്റുവാങ്ങി. സി.എന്‍.സുഭാഷ്, വിനു ആര് മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: