തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന 8 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ രണ്ടു വാര്‍ഡുകളില്‍ ബിജെപിക്ക് വിജയം. പാലക്കാട് പല്ലശ്ശന ഒഴുവപാറയിലും, കോഴിക്കോട് ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ ബാലുശ്ശേരി സൗത്തിലുമാണ് ബിജെപി വിജയം നേടിയത്. മൂന്നുസീറ്റുകള്‍ വീതം യുഡിഎഫും എല്‍ഡിഎഫും നേടി.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാഴോട്ടുകോണം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു.പാലക്കാട് പല്ലശ്ശന ഒഴുവപ്പാറ വാര്‍ഡില്‍ ബിജെപിയുടെ നിഷ.പി 24 വോട്ടുകള്‍ക്കാണ് വിജയം നേടിയത്. കോഴിക്കോട് ബാലുശ്ശേരി സൗത്തില്‍ ബിജെപിയുടെ സുമ വെള്ളച്ചാലന്‍ കണ്ടി ആണ് വിജയം നേടിയത്. 124 വോട്ടുകള്‍ക്കാണ് സുമ ജേതാവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: