പവാസി സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പ്. സൊസൈറ്റി ഉദ്ഘാടനം ഇന്ന്

Saturday 5 March 2016 10:57 pm IST

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പ്രവാസി വെല്‍ഫെയര്‍ കോ-ഓപ്പ്. സൊസൈറ്റിയുടെ ഉദ്ഘാടനം ഇന്നു രാവിലെ 10ന് കണ്ണൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ നടക്കും. മന്ത്രി കെ.—സി. ജോസഫ് ഉദ്ഘാടനം ചെയ്യും. വെബ്‌സൈറ്റ് ഉദ്ഘാടനം എ.—പി. അബ്ദുള്ളക്കുട്ടി എംഎല്‍എയും ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രനും നിര്‍വഹിക്കും. പ്രഫ. എ.—ഡി. മുസ്തഫ, സതീശന്‍ പാച്ചേനി, ജില്ലാ ബാങ്ക് പ്രസിഡന്റ് എ.—കെ. ബാലകൃഷ്ണന്‍, സുരേഷ്ബാബു എളയാവൂര്‍, മാര്‍ട്ടിന്‍ ജോര്‍ജ്, മുഹമ്മദ് ബ്ലാത്തൂര്‍, വി.ആര്‍.ഭാസ്‌കരന്‍, നെല്‍സണ്‍ കുന്ദംകുളം, എന്‍. അബ്ദുള്‍ ഖാദര്‍, റൈജു ജയ്‌സണ്‍, ആര്‍.—പി. മൊയ്തീന്‍ കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും. പ്രവാസി സമൂഹത്തിനിടയില്‍ സ്വയം പര്യാപ്തത വളര്‍ത്തുക, പുനരധിവാസ പ്രക്രിയകള്‍ക്കു സഹായം ലഭ്യമാക്കുക, വിദ്യാഭ്യാസം-ആരോഗ്യം-ടൂറിസം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ച് തൊഴില്‍ ലഭ്യത വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് സൊസൈറ്റി ലക്ഷ്യമിടുന്നതെന്നു പ്രസിഡന്റ് ജോയി കണിവേലില്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ഡയറക്ടര്‍മാരായ കെ. മജീദ്, എം. താജുദ്ദീന്‍, വി.—കെ. മൂസാന്‍കുട്ടി, എ. വസന്തന്‍ എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.