കണ്ണൂര്‍: കണ്ണൂര്‍ പ്രസ്സ് ക്ലബ്ബ് സ്ഥാപക പ്രസിഡണ്ടും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായിരുന്ന പാമ്പന്‍ മാധവന് അനുസ്മരണ പരിപാടിയുടെ ഭാഗമായി കണ്ണൂര്‍ പ്രസ്സ് ക്ലബ്ബിന്റെ ആഭിമുഖ്യതില്‍ പയ്യാമ്പലത്തെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് ഒ.അബ്ദുറഹ്മാന് പാമ്പന്‍ മാധവന് അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് കെ.ടി.ശശി അധ്യക്ഷത വഹിച്ചു. കെ.എന്‍.ബാബു, മട്ടന്നൂര്‍ സുരേന്ദ്രന്, കെ.സതീശന് തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി എന്‍.പി.സി.രഞ്ചിത്ത് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: