തിരുവനന്തപുരം: ഭാരത് ധര്‍മ്മ ജനസേനയുടെ തിരുവനന്തപുരം നിയോജക മണ്ഡലം വനിതാ കമ്മിറ്റി രൂപീകരിച്ചു. തിരുവനന്തപുരം മണ്ഡലം ചെയര്മാന് എസ്. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ചെയര്‍പേഴ്സണായി മിനിഷാജി, കണ്‍വീനറായി ഉഷാകുമാരിയെയും കമ്മിറ്റി അംഗങ്ങളായി അജിതാ രാജേഷ്, ബീനാ ജയന്, എസ്. ശാന്തിനി എന്നിവരെയും തെരഞ്ഞെടുത്തു. ശുചീകരണ യോഗത്തില്‍ മണ്ഡലം കണ്‍വീനര്‍ വെട്ടുകാട് അശോകന്, ആര്. പുരുഷോത്തമന്, കെ.സി. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. യോഗം ആലുവിള അജിത്ത് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: