പേയാട്: ഉത്പാദന മേഖലയ്ക്കും കുടിവെള്ള പദ്ധതികള്‍ക്കും ഊന്നല്‍ നല്കി വിളവൂര്‍ക്കല്‍ ഗ്രാമ പഞ്ചായത്ത് 2016 -17 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പാസാക്കി. ഉത്പാദന മേഖലയ്ക്ക് 1.10 കോടി രൂപ വകയിരുത്തിയ ബജറ്റില്‍ സമഗ്ര കുടിവെള്ള പദ്ധതിക്കായി 40 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11 ന് പഞ്ചായത്ത് പ്രസിഡന്റ് വി.അനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് റോസ് മേരിയാണ് ബജറ്റ് അവതരിപ്പിച്ചത്.പഞ്ചായത്തിലെ 17 വാര്‍ഡുകളിലും വികസനം എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിവിധങ്ങളായ പദ്ധതികളാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, പട്ടികജാതി പട്ടികവര്‍ഗ ക്ഷേമം, ശുചിത്വം, ഗതാഗതം എന്നിങ്ങനെ സര്‍വ്വ മേഖലയിലും സ്പര്‍ശിക്കുന്ന ബജറ്റ് ഐക്യകണ്ഠേനയാണ് പാസാക്കിയത്. 17.87 കോടി രൂപ വരവും 13.95 കോടി രൂപ ചെലവും 4.93 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: