വാഷിംഗ്ടണ്‍: ക്ഷുദ്രഗ്രഹം ഇന്ന് ഭൂമിക്ക് അരികിലൂടെ കടന്നുപോകും. 2013 ടിഎക്സ് 68 എന്ന ക്ഷുദ്രഗ്രഹമാണ് ഭൂമിക്ക് 24000 കിലോമീറ്റര്‍ അടുത്തുകൂടി കടന്നുപോകുന്ന ക്ഷുദ്രഗ്രഹം ഭൂമിക്ക് ഭീഷണി ഉയര്ത്തുന്നില്ലെന്ന്ന നാസ ഗവേഷകര്‍ അറിയിച്ചു. നൂറടി വിസ്താരമുള്ള ക്ഷുദ്രഗ്രഹമാണിത്.
അമേരിക്കന്‍ ശാസ്ത്രഞ്ജര്‍ മൂന്ന് വര്‍ഷം മുമ്പാണ് ഈ ക്ഷുദ്രഗ്രഹത്തെ തിരിച്ചറിഞ്ഞത്. മാര്‍ച്ച് ആദ്യം സുരക്ഷിതമായ അകലത്തിലൂടെ ഇത് ഭൂമിയെ കടന്നുപോകുമെന്നും ഇത് ഗ്രഹത്തിന്റെ സഞ്ചാര പതായെക്കുറിച്ചുള്ള വ്യക്തമായ ധാരണകള്‍ ലഭിക്കാന്‍ സഹായിക്കുമെന്നും നാസയുടെ ക്ഷുദ്രഗ്രഹ ഗവേഷണ വിഭാഗത്തിലെ ശാസ്ത്രഞ്ജനായ പോള്‍ ചോഡാസ് പറഞ്ഞു 2017 സെപ്റ്റംബര്‍ 28 ന് ഇതേ ഗ്രഹം വീണ്ടും ഭൂമിയുടെ സമീപത്തെത്തുമെന്നും ശാസ്ത്രഞ്ജര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: