സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നത് ആശങ്കാജനകം: മഹിളാമോര്‍ച്ച

Sunday 6 March 2016 12:15 pm IST

മലപ്പുറം: ജില്ലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമം വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണെന്ന് മഹിളാമോര്‍ച്ച ജില്ലാകമ്മറ്റി. നാള്‍ക്കുനാള്‍ ഇത്തരം പീഡനങ്ങള്‍ വര്‍ദ്ധിച്ചുവരികായാണ്. അധികാരികളുടെ ഭാഗത്ത് നിന്നും ഇത്തരം പ്രശ്‌നങ്ങളോടുള്ള സമീപനം കൂടുതല്‍ ഗൗരവമാകേണ്ടതുണ്ട്. ചിലര്‍ സ്ത്രീകളെ പ്രസവ ലൈംഗീക വേഴ്ചക്കുള്ള ഉപകരണമായി കാണുകയും അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടും പുരോഗമന മഹിളാ സംഘടനകളെന്ന് അവകാശപ്പെടുന്നവര്‍ പ്രതികരിക്കുന്നില്ല. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഓമന കൃഷ്ണന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി രവി തേലത്ത്, പി.ആര്‍.രശ്മില്‍നാഥ്, ഗീതാ മാധവന്‍, ധനലക്ഷ്മി ജനാര്‍ദ്ദനന്‍, ഷീബ പുതുക്കോട്, ശകുന്തള ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.