കൊല്ലം: എക്സൈസ് ടീം നടത്തിയ പരിശോധനയില്‍ കഞ്ചാവും വിദേശ മദ്യവും പിടികൂടി.
ചിറക്കര ചാലില്‍ പുത്തന്‍വീട്ടില്‍ രാജീവ്(38), മീനാട് വിളയില്‍ പുത്തന്‍ വീട്ടില്‍ സതീശന്(40), ഐരൂര്‍ നവാസ് ബില്‍ഡിംഗില്‍ അലിയാര്കുഞ്ഞ്(75), പൂതക്കുളം പൂണ്ട് വാലിവിള വീട്ടില്‍ സുശീലന്(54) , ഇടവ അശ്വതിഭവനത്തില്‍ വിജയകുമാരന്‍ നായര്‍(59), വോക്കേവിള കോണത്തുവയലില് വീട്ടില്‍ ഹബീബ്(44) എന്നിവരാണ് വിദേശമദ്യം കച്ചവടം നടത്തിയതിന് പിടിയിലായത്. തഴുത്തല പേരയം വയലില്‍ പുത്തന്‍വീട്ടില്‍ തങ്ങള്‍കുഞ്ഞ്(35) എന്നയാളെ 25 പൊതി കഞ്ചാവുമായും പിടികൂടി. റെയിഡിന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.സുരേഷ്, ഇന്‍സ്പെക്ടര്‍ ജി.വിനോദ്, പ്രിവന്റീവ് ഓഫീസര്‍മാരായ സിബി സിറില്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അരുണ്‍ ആന്റണി, അശ്വന്ത്, ദിലീപ്, ബിജോയി, ഷാജി, വിഷ്ണുരാജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: