ന്യൂദല്‍ഹി: കേന്ദ്രമാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. മന്ത്രിയുടെ അകമ്പടി വാഹനത്തിനു മുന്നിലുള്ള ബൈക്ക് ഒരു കാറിലിടിച്ചതാണ് അപകടത്തിനു കാരണം. തുടര്‍ന്ന് പിന്നാലെ ഉണ്ടായിരുന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ ബൈക്ക് യാത്രികന് മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.ഇറാനിയുടെ കാലിനും കൈയ്ക്കും ചെറിയ പരുക്കുകളേറ്റിട്ടുണ്ട്.
അതേ സമയം, താന്‍ സുരക്ഷിതയാണെന്ന് സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചു. അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചുവെന്ന് ഉറപ്പുവരുത്തിയതിനുശേഷമാണ് ഇറാനി സംഭവസ്ഥലത്തുനിന്ന് മടങ്ങിയത്്. ബിജെപിയുടെ യുവജനവിഭാഗത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് അപകടമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: