ബിജെപി നേതാവിന് നേരെ സിപിഎം ആക്രമണം

Sunday 6 March 2016 12:40 pm IST

അഞ്ചല്‍: സിപിഎം ക്രിമിനലുകളുടെ അക്രമണത്തില്‍ ബിജെപി ചിതറ പഞ്ചായത്ത് സമിതി അധ്യക്ഷന്‍ ചിതറ അനിത വിലാസത്തില്‍ കെ.അനില്‍കുമാറിനു സാരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് അനില്‍കുമാര്‍ നടത്തുന്ന കൃഷ്ണാ ബേക്കറിയില്‍ വടിവാളുകളും ഇരുമ്പ് വടികളുമായി ഓടിക്കയറിയ സംഘം ബേക്കറി അടിച്ചു തകര്‍ത്തത്. സിപിഎം ക്രിമിനലുകളായ കൃഷ്ണനന്ദു, നിസാം, ഷഫീക്ക്, ബിജോയ്, നജീം, വാര്‍ഡംഗം ഗോപന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയത്. അനിലിനു നേരെ വടിവാളു വീശിയ സംഘം കൊല്ലാന്‍ ആക്രോശിക്കുന്നുണ്ടായിരുന്നു. ഇതിനിടയില്‍ നിരവധി മുഖംമൂടി ധരിച്ചവരും മാരകായുധങ്ങളുമായി എത്തിച്ചേര്‍ന്നു. അനിലിനെ വധിക്കുകയായിരുന്നു ലക്ഷ്യം. ഓടിക്കൂടിയ നാട്ടുകാരും പോലീസും കൂടിയാണ് അനിലിനെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി ചിതറയില്‍ രണ്ട് വാര്‍ഡംഗങ്ങളെ വിജയിപ്പിച്ചിരുന്നു. കടയ്ക്കല്‍ ചിതറ പഞ്ചായത്തുകളില്‍ ബിജെപി നേടിയ മുന്നേറ്റമാണ് സിപിഎമ്മിന് അക്രമം അഴിച്ചുവിടാന്‍ പ്രേരിപ്പിക്കുന്നത്. മേഖലയില്‍ സംഘര്‍ഷം വ്യാപിപ്പിക്കുവാന്‍ സിപിഎം നടത്തുന്ന ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ബിജെപി ചടയമംഗലം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഹരി പറമ്പില്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.