കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു. വരുന്ന 24 മണിക്കൂറിനുള്ളില്‍ വിമാനത്താവളത്തില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന അജ്ഞാത ഭീഷണി സന്ദേശത്തെ തുടര്‍ന്നാണ് സുരക്ഷ വര്‍ദ്ധിപ്പിച്ചത്.
ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. ജര്‍മനിയില്‍ നിന്നാണ് സന്ദേശമയച്ചിരിക്കുന്നതെന്ന് ഇ-മെയില്‍ അയച്ചയാള്‍ അവകാശപ്പെടുന്നു. സൈബര്‍ പോലീസ് ഇ-മെയിലിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: