രാജ്യദ്രോഹ കേസില്‍ കര്‍ശന വ്യവസ്ഥകളോടെ കോടതി ജാമ്യം അനുവദിച്ചു പുറത്തിറങ്ങിയ കനയ്യ കുമാറിനെ കേരളത്തിലെ ഇടതു മുന്നണി തെരഞ്ഞെടുപ്പ് പ്രചരണത്തിന് കൊണ്ടുവരുന്നു എന്ന് കേള്‍ക്കുകയുണ്ടായി.വളരെ നല്ല കാര്യമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെ പ്രചരിപ്പിക്കാന്‍ ഇതിലും അനുയോജ്യനായൊരാളെ വേറെ കിട്ടാന്‍ ബുദ്ധിമുട്ടാവും.പക്ഷെ വലിയ സന്തോഷം, ഇത്തവണ തെരഞ്ഞെടുപ്പിലെ മുഖ്യ ശത്രു ബി.ജെ.പി ആണെന്നും, മത്സരം ബി.ജെ.പിയോടാണെന്നും കൂടി ഈ തീരുമാനത്തിലൂടെ ഇടതു മുന്നണി വ്യക്തമാക്കിയിരിക്കുന്നു എന്നതാണ്. അവഗണിക്കാന്‍ പറ്റാത്ത നിര്‍ണ്ണായക ശക്തിയായി കേരളത്തിലും ബി.ജെ.പി മാറി കഴിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കാര്യമാണ് ശരിക്കും വിഷമത്തിലായിരിക്കുന്നത്. കനയ്യകുമാറിന് വേണ്ടി കുറച്ചു ദിവസം രാഹുല്‍ ഗാന്ധിയും ജെ.എന്‍.യു ക്യാമ്പസിലെ മഞ്ഞും വെയിലും കൊണ്ടതാണല്ലോ. ഒടുവിലതും, പതിവു പോലെ, സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് തന്നെ തലവേദനയായിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: