അമ്പലപ്പുഴ: നിയന്ത്രണം വിട്ട വാന്‍ മറ്റൊരു വാനിലിടിച്ച് നാലുപേര്‍ക്ക് പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചി പള്ളൂരുത്തി നാട്ടിക ഡാന്‍സ് ഗ്രൂപ്പംഗങ്ങളും പള്ളുരുത്തി സ്വദേശികളുമായ ഡെന്നീസ് (19), അനില്‍ (22), മിഥിന് (22 ) മറ്റേ വാനിലെ ഡ്രൈവര്‍ ഹനീസ് എന്നിവരെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ രാവിലെ ഏഴുമണിയോടെ ദേശീയ പാതയില്‍ പുറക്കാട് പുത്തന്‍ നടയിലായിരുന്നു അപകടം. അമ്പലപ്പുഴ പോലീസ് മേല്‍നടപടി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: