അമ്പലപ്പുഴ: കടല്‍ക്ഷോഭത്തില്‍ വിടും സ്ഥലവും നഷ്ടപ്പെട്ട് റെയില്‍വേ പുറമ്പോക്കുകളിലും, സ്കൂളുകളിലും, സര്‍ക്കാര്‍ ഓഫീസുകളിലും അഭയം പ്രാപിച്ചിരിക്കുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വഞ്ചന കാട്ടിയിരിക്കുകയാണന്ന് ബിജെപി അമ്പലപ്പുഴ നിയോജക മണ്ഡലം ഭാരവാഹി യോഗം ആരോപിച്ചു. അമ്പലപ്പുഴ എംഎല്‍എ ജി. സുധാകരന് കഴിഞ്ഞ പത്തു വര്‍ഷക്കാലമായി വീടും സ്ഥലവും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതായും ബിജെപി ആരോപിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് എല്‍. പി. ജയചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണമേഖലാ സംഘടനാ സെക്രട്ടറി എല്‍. പത്മകുമാര്‍ ഉത്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. വാസുദേവന്‍, നിയോജക മണ്ലം ജന.സെക്രട്ടറി വി. ശ്രീജിത്ത്, വൈസ് പ്രസിഡന്റുമാരായ അനില്‍ പാഞ്ചജന്യം, വിജയനാഥന്, സെക്രട്ടറിമാരായ വി. ബാബുരാജ്, ലിജു. മോര്‍ച്ച പ്രസിഡന്റുമാരായ ബിജു തുണ്ടില്‍, ആര്. കണ്ണന്, ഫ്രാന്‍സിസ് ആന്റണി, ജി.രമേശന്, സന്ധ്യാ ബൈജു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: