ക്ഷേത്രങ്ങളൊരുങ്ങി; ഇന്ന് മഹാ ശിവരാത്രി

Sunday 6 March 2016 8:44 pm IST

പത്തനംതിട്ട: ശിവരാത്രി ആഘോഷത്തിന് ക്ഷേത്രങ്ങള്‍ ഒരുങ്ങി. ഇന്ന് പുലര്‍ച്ചെ തുടങ്ങുന്ന ചടങ്ങുകള്‍ അര്‍ധയാമം വരെ നീണ്ടുനില്‍ക്കും. അഴിയിടത്തുചിറ അനിരുദ്ധേശ്വരം മഹാദേവ ക്ഷേത്രത്തില്‍ നാളെ പുലര്‍ച്ചെ 4.15 ന് ശിവരാത്രി അറിയിപ്പ്, രാവിലെ 7.30 ന് ശീവേലി, വൈകിട്ട് അഞ്ചിന് കാഴ്ചശീവേലി, സേവ, രാത്രി എട്ടിന് ദീപക്കാഴ്ച, ഒമ്പതിന് നൃത്തനാടകം, 11.30 ന് ശ്രീഭൂതബലി, ശിവരാത്രി വിളക്ക് എന്നിവ നടക്കും. കുറ്റൂര്‍ മഹാദേവക്ഷേത്രത്തില്‍ രാവിലെ ശിവപുരാണ പാരായണം, കാവടിയാട്ടം, വൈകിട്ട് അഞ്ചിന് ആറാട്ട് എഴുന്നള്ളത്ത്, സേവ, വലിയ കാണിക്ക. രാത്രി 12 ന് മഹാശിവരാത്രി പൂജ, ആകാശദീപ കാഴ്ച. തൃക്കപാലേശ്വരം ശിവക്ഷേത്രത്തില്‍ പുലര്‍ച്ചെ മുതല്‍ വിശേഷാല്‍ പൂജകള്‍. വൈകിട്ട് അഞ്ചിന് നടക്കുന്ന കണ്ണശ സ്മൃതി സാംസ്‌കാരിക സമ്മേളനത്തില്‍ പ്രഫ: സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. എഴുന്നള്ളത്ത്, കൊടിയിറക്ക് എന്നിവ നടക്കും. പുല്ലാട് പുലിക്കല്ലുംപുറത്ത് പ്രപഞ്ചമൂര്‍ത്തി ക്ഷേത്രത്തില്‍ രാവിലെ പതിവ്പൂജകള്‍ക്ക് ശേഷം എട്ടിന് ശിവപുരാണപാരായണം, 12.30 ന് ആചാര്യപ്രഭാഷണം, രാത്രി 12ന് മഹാശിവരാത്രിപൂജ, 12.45ന് നടയടയ്ക്കല്‍ എന്നിവ നടക്കും. കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തില്‍ രാവിലെ ശിവരാത്രി അറിയിപ്പ്, പുലര്‍ച്ചെ അഞ്ചിന് അഷ്ടദ്രവ്യ ഗണപതി ഹോമം, സഹസ്ര കുംഭാഭിഷേകം. പുറമറ്റം കവുങ്ങുംപ്രയാര്‍ തൃക്കയില്‍ മഹാദേവ ക്ഷേത്രത്തില്‍ ശിവപുരാണപാരായണം, മഹാദീപാരാധന, രാത്രി 12ന് മഹാശിവരാത്രിപൂജ എന്നിവ നടക്കും. ഓതറ തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് ഇന്ന് അര്‍ധയാമ പൂജയോടെ പരിസമാപ്തിയാകും. തുകലശേരി മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം ഇന്നു മുതല്‍ 14 വരെ നടക്കും. ഇന്ന് രാത്രി 7.30ന് കൊടിയേറ്റ്. പറമ്പൂരില്ലത്ത് രാകേഷ് നാരായണന്‍ 'ഭട്ടതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് തുകലശേരി അമൃതവിദ്യാലയത്തിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചന. ഒമ്പതു മുതല്‍ ചമ്പക്കര വിജീഷിന്റെ സംഗീത സദസ്. എട്ടിനു രാവിലെ 10ന് കലശാഭിഷേകം, വൈകുന്നേരം ആറിന് മുള പൂജ, ദീപാരാധന. രാത്രി എട്ടിന് കളമെഴുത്തും പാട്ടും. 8.30ന് ശ്രുതിലയ സംഗമം. ഒമ്പതിനു രാവിലെ 10ന് ശതകലശം. രാത്രി എട്ടു മുതല്‍ നൃത്തനൃത്ത്യങ്ങള്‍. പത്തിനു രാവിലെ എട്ടിന് നാരായണീയ പാരായണം. വൈകുന്നേരം നാലിന് ഓട്ടന്‍തുള്ളല്‍, രാത്രി ഏഴിന് കളമെഴുത്തും പാട്ടും. എട്ടിന് ഭക്തിഗാനസുധ. 11നു രാവിലെ എട്ടിന് പുരാണ പാരായണം, വൈകുന്നേരം അഞ്ചിന് തായമ്പക. രാത്രി എട്ടിന് തിരുവല്ല യോഗക്ഷേമം എല്‍പിഎസിലെ കുട്ടികളുടെ കാലാപരിപാടികള്‍. 12ന് വൈകുന്നേരം 4.30ന് ശ്രീവല്ലഭക്ഷേത്രത്തില്‍ നിന്നും പുഷ്പഘോഷയാത്ര. രാത്രി ഏഴിന് കളമെഴുത്തും പാട്ടും. എട്ടിന് സാംസ്‌കാരിക സമ്മേളനം. ഒമ്പതിന് ഗാനമേള. 13നു രാവിലെ എട്ടിന് ശ്രീബലി. 10ന് ഉത്സവബലി. വൈകുന്നേരം അഞ്ചിന് കാഴ്ച ശ്രീബലി, രാത്രി ഏഴിന് കൊട്ടിപ്പാടി സേവ, പത്തിന് ഹരിനാമഘോഷം. 12.30ന് പള്ളിവേട്ട എഴുന്നെള്ളത്ത് തുടര്‍ന്ന് കരിമരുന്ന് പ്രയോഗം. 14ന് രാവിലെ എട്ടിന് ആറാട്ട് ബലി, കൊടിയിറക്ക്. ആറാട്ട് വരവ്. കോന്നി അരുവാപ്പുലം എള്ളാംകാവ് ശ്രീമഹാദേവക്ഷേത്രത്തില്‍ രാവിലെ 6ന് വിശേഷാല്‍ പൂജകള്‍, 8ന് ശിവപുരാണ പാരായണം, ഉച്ചയ്ക്ക് 12 ന് അന്നദാനം, 5 ന് ആദ്ധ്യാത്മിക പ്രഭാഷണം, 6.30ന് ദീപാരാധന, 7.30ന് നൃത്തനിശ, 11.20ന് ശിവരാത്രിപൂജ, 12.15 ന് നൃത്തസംഗീത സമുന്വയപരിപാടി. പുലര്‍ച്ചെ 3.30ന് കോലം എഴുന്നെള്ളത്ത്, 4.30ന് നിര്‍മ്മാല്യദര്‍ശനം, ശിവരാത്രി വ്രത സമാപനം. വള്ളിക്കോട് തൃപ്പാറ ശ്രീ മഹാദേവക്ഷേത്രത്തില്‍ പുലര്‍ച്ചെ 5.30ന് ഗണപതിഹോമം, 9ന് ഭഗവത് സദ്യ മന്ത്രി അടൂര്‍പ്രകാശ് ഉദ്ഘാടനം ചെയ്യും. 11 ന് ഉച്ചപൂജ, 2ന് ആറാട്ട് ബലി, 6.30ന് ആറാട്ട് എഴുന്നെള്ളത്ത്, 7ന് ആറാട്ട് തിരിച്ചെഴുന്നെള്ളത്ത്, 9ന് തൃക്കൊടിയിറക്ക്, ദീപാരാധന, നേര്‍ച്ചക്കമ്പം, 12ന് ഗാനമേള. കോന്നി മുരിങ്ങമംഗലം മഹാദേവര്‍ ക്ഷേത്രം, ചിറ്റൂര്‍ ശ്രീമഹാദേവക്ഷേത്രം, ഇളകൊള്ളൂര്‍ മഹാദേവര്‍ക്ഷേത്രം എന്നിവിടങ്ങളിലും പ്രത്യേക പൂജകള്‍ നടക്കും. തിരുവല്ല: വളഞ്ഞവട്ടം മണപ്പുറം ശിവക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചെ 5.30 ന് നര്‍മാല്യ ദര്‍ശനം, ആറിന് അഷ്ടദ്രവ്യ ഗണപതിഹോമം, രാവിലെ ഒമ്പതിന് ശതാഭിഷേകം, 11 ന് മൃതൃഞ്ജയഹോമം, വൈകുന്നേരം 6.30 ന് ദീപാരാധന, രാത്രി 10.30 മുതല്‍ പഞ്ചയാമ പൂജ, മഹാശിവരാത്രി പൂജ എന്നിവ നടക്കും. അത്തിക്കയം: കടുമീന്‍ചിറ അരുവിപ്പുറം ശിവക്ഷേത്രത്തില്‍ രാവിലെ എട്ടിന് കാവടിഘോഷയാത്ര. പത്തിന് നവകാഭിഷേകം, കാവടിയഭിഷേകം. 11.30ന് മഹാനിവേദ്യം, വൈകുന്നേരം 4.30ന് എഴുന്നള്ളത്ത്. രാത്രി 6.30ന് ദീപാരാധന. രാത്രി ഏഴിന് ഭജന, പത്തിന് നടയില്‍ സേവ. 12ന് ശിവരാത്രി പൂജ, 1.30ന് കീബോര്‍ഡ് കച്ചേരി എന്നിവ നടക്കും. അടൂര്‍ പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ വെളുപ്പിന് 4 ന് പള്ളിയുണര്‍ച്ചല്‍, വിശേഷാല്‍ പൂജകള്‍, 6ന് അഖണ്ഡനാമജപയജ്ഞം, 6.30ന് ദീപാരാധന, ദീപക്കാഴ്ച, 7.15 ന് ഭജന, 10.ന് ശിവരാത്രിപൂജയും യാമപൂജയും, മേജര്‍സെറ്റ് കഥകളി, വെളുപ്പിനെ 4ന് എഴുന്നെള്ളത്ത്,

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.