കായംകുളം: മഹാശിവരാത്രിയോടനുബന്ധിച്ച് ആര്‍ഷ ഭാരതീയ ഹിന്ദു ആചാര്യ സഭയുടെ ആഭിമുഖ്യത്തില്‍ സന്യാസിസംഗമം, മതപ്രഭാഷണം, മതപ്രചാരസംഗമം എന്നിവ നടക്കും. എട്ടിന് വൈകിട്ട് അഞ്ചിന് കായംകുളത്ത് ശബരി ബില്‍ഡിങില്‍ നടക്കുന്ന പരിപാടിയില്‍ സ്വാമി സൗപര്‍ണിക വിജയേന്ദ്രപുരി (ഹിന്ദു ആചാര്യ സഭ സ്ഥാപകന്‍), സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ് (ശ്രീ ശാന്താനന്ദമഠം ഋഷി ജ്ഞാന സാധനാലയം), സ്വാമി ശിവാനന്ദപുരി (ശിവാനന്ദമഠം), സ്വാമി കൈലാസാനന്ദ (ചട്ടമ്പിസ്വാമി മഠം), സ്വാമി സുരേഷാനന്ദ സരസ്വതി ( ചെങ്കോട്ടുകോണം ആശ്രമം), സ്വാമി കൈവല്യാനന്ദ (ശ്രീകൃഷ്ണാശ്രമം), രാജേഷ് (ഹിന്ദു ആചാര്യസഭ ചെയര്മാന്), ഡി. അശ്വിനീദേവ്, ജയചന്ദ്രന്‍പിള്ള, ശ്രീജിത്ത് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: