ചെങ്ങന്നൂര്‍: പ്രതിരോധ സേനയിലും ശാസ്ത്ര സാങ്കേതിക രംഗത്തും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും സംവരണം വേണമെന്ന് കേരളാ ചേരമര്‍ സര്‍വ്വീസ് സൊസൈറ്റി (കെസിഎസ്എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. ഭാസ്കരന് ആവശ്യപ്പെട്ടു. കെസിഎസ്എസ് 48ാം സ്ഥാപക വാര്‍ഷിക ദിനാഘോഷം സംസ്ഥാന ഉദ്ഘാടനം ചെങ്ങന്നൂരില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
സ്വയം തിരിച്ചറിവിലൂടെ സംഘടിത ശക്തിയായി വളര്‍ന്നെങ്കില്‍ മാത്രമേ ഉച്ചനീചത്വങ്ങളില്‍ നിന്ന് പട്ടികജാതി വര്‍ഗങ്ങള്‍ മോചിതരാകൂ. പട്ടികജാതി ഫണ്ടുകള്‍ ദുര്‍വിനിയോഗം ചെയ്യുകയും നഷ്ടപ്പെടുത്തുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി വേണം. .
സ്വാഗതസംഘം ചെയര്മാന് പി.സി രാധാകൃഷ്ണന് ആധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് മാങ്കാംങ്കുഴി രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. വി.കെ. യശോധരന്, പുത്തൂര്‍ മാധവപ്പെരുമാള്‍, പി.സി. സന്തോഷ്, എ.കെ. രാജന്, പ്രസന്നന്. സി. വെട്ടിയാര്‍, എസ്.കെ. സുരേന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: