മാരാരിക്കുളത്ത് സമുദ്രത്തില്‍ ആറാട്ട് നാളെ

Sunday 6 March 2016 8:49 pm IST

ചേര്‍ത്തല: ശിവരാത്രി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, മാരാരിക്കുളത്തപ്പന് നാളെ സമുദ്രത്തില്‍ ആറാട്ട്. ഇന്ന് രാവിലെ ഏഴിന് സാമവേദജപം, എട്ടിന് സംഗീതകച്ചേരി, ഒന്‍പതിന് പന്തീരടിപൂജ, 10.30 ന് ശീവേലി എഴുന്നള്ളിപ്പില്‍ ചിറയ്ക്കല്‍ കാളിദാസന്‍, പല്ലാട്ട് ബ്രഹ്മദത്തന്‍, കുളമാക്കിയില്‍ പാര്‍ത്ഥസാരഥി, കുളമാക്കിയില്‍ ജയകൃഷ്ണന്‍ എന്നീ ഗജവീരന്മാരും ഗജറാണി ഉമയും തിടമ്പേറ്റും. ഉച്ചയ്ക്ക് രണ്ടിന് ഓട്ടന്‍തുള്ളല്‍, വൈകിട്ട് നാലി്‌ന് പ്രഭാഷണം, 5.30 ന് ഭക്തിഗാനമഞ്ജരി, ഏഴിന് സോപാനസംഗീതം, 7.30 ന് ശയനപ്രദക്ഷിണം. രാത്രി എട്ടിന് നൃത്തം, 11 ന് ശിവഭജന്‍സ്, 12 ന് വലിയകാണിക്ക, പുലര്‍ച്ചെ 1.30 ന് പള്ളിവേട്ട. ആറാട്ടുത്സവമായ നാളെ വൈകിട്ട് ആറിന് ഭക്തിഗാനമേള, രാത്രി എട്ടിന് പാഷാണം ഷാജി സ്പീക്കിങ്, 11 ന് ആറാട്ട് ബലി, 11.30 ന് ആറാട്ട് ഘോഷയാത്ര, പുലര്‍ച്ചെ 1.30 ന് ആറാട്ട് സമുദ്രത്തില്‍, രണ്ടിന് കൂടിയാറാട്ട്, 2.30 ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, വ്യാപാരി വ്യവസായി സമിതി മാരാരിക്കുളം യൂണിറ്റിന്റെയും, വാണിജ്യമണ്ഡലത്തിന്റെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കും. 5.30 ന് വിളക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.