ശിവരാത്രിക്കൊരുങ്ങി പശ്ചിമകൊച്ചി

Sunday 6 March 2016 10:03 pm IST

മട്ടാഞ്ചേരി: മഹാശിവരാത്രിക്ക് പശ്ചിമകൊച്ചിയിലെ ക്ഷേത്രങ്ങളൊരുങ്ങി. പുരാതനമായ മുതലിയാര്‍ ദേശത്തെ രാമേശ്വരം മഹാദേവ ക്ഷേത്രത്തില്‍ ഇന്ന് രാവിലെ നിര്‍മ്മാല്യം ദര്‍ശനവും അഭിഷേകവും നടക്കും. തുടര്‍ന്ന് ശിവാനന്ദല ഹരിശീവേലി ഉച്ചയ്ക്ക് പ്രസാദൂട്ട് വൈകിട്ട് ഭജന തിരുവാതിരക്കളി. രാത്രി ശ്രീഭുത ബലി. തായമ്പക എഴുന്നള്ളിപ്പ് എന്നിവയും ഗാനമേളയും നടക്കും. ആനവാതില്‍ പഴയന്തര്‍ കൊട്ടാരവള്ളിലെ ശിവക്ഷേത്രത്തില്‍ ജലധാര, രുദ്രജപം, അഭിഷേകം എഴുന്നള്ളിപ്പ് ശിവരാത്രി പൂജ എന്നിവ നടക്കും. പനയപ്പള്ളി ശിവക്ഷേത്രത്തില്‍ ഭജന അഭിഷേകം ശിവരാത്രി പുജ എന്നിവ നടക്കും. ചെറളായി ഉദ്വാനേശ്വരം ശിവക്ഷേത്രത്തില്‍ രാവിലെ പ്രഭാതശീവേലി, നിത്യപൂജ ആരതി വൈകിട്ട് കാഴ്ചശീവേലി. നൃത്തനൃത്തങ്ങള്‍ രാത്രി കൊങ്കണി സാമൂഹ്യം ഹാസ്യനാടകം രാത്രി ശിവരാത്രി പൂജ എഴുന്നള്ളിപ്പ് എന്നിവ നടക്കും. കേരളേശ്വര്‍ ശിവക്ഷേത്രത്തില്‍ രാവിലെ രുദ്രജപം അഭിഷേകം ആരതി വൈകിട്ട് വൃഷഭ വാഹന എഴുന്നള്ളിപ്പ് രാത്രി അഭിഷേകം പൂജ. ആരതി എന്നിവ നടക്കും. അമരാവതി ശ്രീജനാര്‍ദ്ദനക്ഷേത്ര ശിവകോവിലില്‍ പ്രത്യേക പൂജ അഭിഷേകം രാത്രി ഭജന ശിവരാത്രി പൂജ എന്നിവ നടക്കും. പാലാസ് റോഡ് മണികണ്‌ഠേശ്വര്‍ ശിവക്ഷേത്രത്തില്‍ പ്രത്യേക അലങ്കാര പൂജ പ്രസാദ വിതരണം എന്നിവ നടക്കും. ശിവരാത്രിയോടനുബന്ധിച്ച് ചൊവ്വാഴ്ച വിവിധ കേന്ദ്രങ്ങളില്‍ അമവാസി ബലിതര്‍പ്പണവും നടക്കും. പള്ളുരുത്തി: മഹാശിവരാത്രി ആഘോഷങ്ങള്‍ക്കായി പള്ളുരുത്തിയിലെ ക്ഷേത്രങ്ങള്‍ ഒരുങ്ങി. പ്രത്യേക പൂജകളും വഴിപാടുകളും നടക്കും. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ വിവിധയിടങ്ങളില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കും. പള്ളുരുത്തി ശ്രീഭവാനീശ്വര മഹാക്ഷേത്രത്തില്‍ ഒരേസമയം 500 ഓളം പേര്‍ക്ക് ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തുവാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. മേല്‍ശാന്തി പി.കെ.മധു ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും, വലിയ പുല്ലാര ശങ്കരനാരായണ ക്ഷേത്രം, പെരുമ്പടപ്പ് ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, പെരുമ്പടപ്പ് ശങ്കരനാരായണ ക്ഷേത്രം, കുമ്പളങ്ങി ഇല്ലിക്കല്‍ ശ്രീ അര്‍ദ്ധനാരീശ്വര ക്ഷേത്രം എന്നിവിടങ്ങളിലും ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.