കട്ടപ്പന: ശങ്കുരുണ്ടാന്പാറയില് ഉണ്ടായ തീപിടിത്തത്തില്‍ 10 ഏക്കറോളം ഭൂമി കത്തിനശിച്ചു. ഇന്നലെ ഉച്ചക്ക് 1.15 ഓടെയാണ് കട്ടപ്പന പുറ്റടിക്ക് സമീപം ശങ്കുരുണ്ടാന്പാറയില് തീപിടിത്തം ഉണ്ടായത്. കട്ടപ്പനയില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സര്‍ക്കാര്‍ പുറംമ്പോക്ക് ഭൂമിയിലെ അടിക്കാടാണ് കത്തിനശിച്ചത്. സമീപത്തായുണ്ടായിരുന്ന കുടിലുകളിലേക്ക് തീപടരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. പാറയില്‍ ഉണക്കാനായി വിരിച്ചിരുന്ന അറക്കപ്പൊടിയില്‍ നിന്നുമാണ് തീ പടര്‍ന്നതെന്നാണ് നിഗമനം. സ്റ്റേഷന് മാസ്റ്റര്‍ വി ജി മനോഹരന്, ജീവനക്കാരായ ജോസ്ജോസഫ്, രത്നകുമാര്‍, ആന്റണി തോമസ്, മോഹന്‍കുമാര്‍, എം ജയരാജ് എന്നിവരടങ്ങിയ സംഘം ഒരുമണിക്കൂറോളം പ്രയത്നിച്ചാണ് തീ അണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: